ഇന്ത്യൻ വെബ്​സൈറ്റുകൾ ബ്ലോക്ക്​ ചെയ്​ത്​ ചൈന

ഇന്ത്യൻ വെബ്​സൈറ്റുകൾ ബ്ലോക്ക്​ ചെയ്​ത്​ ചൈന

ചൈനീസ്​ ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന്​ പിന്നാലെ ഇന്ത്യൻ പത്രസ്ഥാപനങ്ങളുടെ വെബ്​സൈറ്റുകൾ ബ്ലോക്ക്​ ചെയ്​ത്​ ചൈന. വി.പി.എൻ നെറ്റ്​വർക്കിലൂടെയാണ്​ ചൈനയിൽ പലയിടത്തും ഇന്ത്യൻ ന്യൂസ്​ പേപ്പർ വെബ്​സൈറ്റുകൾ ലഭ്യമാകുന്നത്​.
അതേസമയം, ഐഫോണിലും ഡെസ്​ക്​ടോപ്പ്​ കമ്പ്യൂട്ടറുകളിലും വി.പി.എൻ സേവനം ലഭ്യമാകുന്നില്ലെന്ന്​ പരാതിയുണ്ട്​. ഇൻറർനെറ്റിൽ വ്യക്​തികളുടെ നീക്കങ്ങൾ രഹസ്യമാക്കുന്നതിനുള്ള സംവിധാനമാണ്​ വി.പി.എൻ നെറ്റ്​വർക്ക്​. ഇൻറർനെറ്റിന്​ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിൽ വിവിധ വെബ്​സൈറ്റുകൾ ഉപയോഗിക്കാൻ വി.പി.എൻ നെറ്റ്​വർക്കാണ്​ ഉപയോഗിക്കുന്നത്​. വി.പി.എൻ നെറ്റ്​വർക്കിനെ പോലും പ്രതിരോധിക്കുന്ന സാ​ങ്കേതികവിദ്യ ചൈന വികസിപ്പിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ. ഈ സാ​ങ്കേതിക വിദ്യ ഉപയോഗിച്ചാണ്​ ഐഫോണിലും ഡെസ്​ക്​ ടോപ്പിലും ചൈന ഇന്ത്യയിൽ നിന്നുള്ള വെബ്​സൈറ്റുകൾ ബ്ലോക്ക്​ ചെയ്യുന്നത്​.