കരുതലോടെ പന്തക്കല്‍ സിഎച്ച് സെന്റര്‍

കരുതലോടെ പന്തക്കല്‍ സിഎച്ച് സെന്റര്‍

മാഹി : ലോക്ക് ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ വീടുകളില്‍ പെരുന്നാള്‍ ആഘോഷത്തിന്  ഒരു താങ്ങായി  പന്തക്കല്‍ സി എച് സെന്ററിന്റെ നേതൃത്വത്തില്‍ പന്തക്കല്‍ പ്രദേശത്തുളള 150 ഓളം കുടുംബങ്ങള്‍ക്ക്  പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. കിറ്റ് വിതരണം മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി ചൊക്ലി,  മാഹി ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍  സെക്രട്ടറി സമീല്‍ കാസിം,   പന്തക്കല്‍ സി എച് സെന്റര്‍ രക്ഷാധികാരി ജൈസല്‍ എന്നിവരുടെ സാന്നിദ്യത്തില്‍ ഉല്‍ഘാടനം ചെയ്തു.  ഫിറോസ്, സമീര്‍, ഷമീം, നിസാര്‍, റഫ്‌നാസ്, ഷംസീര്‍, റഫയാത്ത്, ഹാറൂണ്‍, മുര്‍ഷിദ്, തുടങ്ങിയവരുടെ  നേതൃത്വത്തില്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു