ജനപ്രിയ മോഡല്‍ ബൈക്കുകളുടെ വില വര്‍ദ്ധിപ്പിച്ച്‌ ബജാജ്

ജനപ്രിയ മോഡല്‍ ബൈക്കുകളുടെ വില വര്‍ദ്ധിപ്പിച്ച്‌ ബജാജ്

നപ്രിയ മോഡല്‍ ബൈക്കുകളായ പ്ലാറ്റിന ശ്രേണിയുടെ വില വര്‍ദ്ധിപ്പിച്ച്‌ ബജാജ്. പ്ലാറ്റിന 100, പ്ലാറ്റിന 110 എച്ച്‌-ഗിയര്‍ എന്നിവയുടെവില 1,498 രൂപ, 2,349 രൂപ എന്നിങ്ങനെയാണ് യഥാക്രമം എക്സ് ഷോറൂം വില ഉയര്‍ത്തിയിരിക്കുന്നത്. പ്ലാറ്റിന 100 കിക്ക്-സ്റ്റാര്‍ട്ട് പതിപ്പിന് ഇപ്പോള്‍ 49,261 രൂപയും പ്ലാറ്റിന 110 എച്ച്‌-ഗിയറിന് 62,899 രൂപയുമാണ് വില. പ്ലാറ്റിന 100 ന്റെ ഇലക്‌ട്രിക്-സ്റ്റാര്‍ട്ട് വേരിയന്റിന് വിലവര്‍ദ്ധനവ് ബാധിച്ചിട്ടില്ല, 55,546 രൂപയാണ് വില.
ഈ വര്‍ഷം മെയ് മാസത്തില്‍ ബജാജ് പ്ലാറ്റിന ശ്രേണിയുടെ വില പരിഷ്കരിച്ചിരുന്നു. പ്ലാറ്റിന 100 കിക്ക് സ്റ്റാര്‍ട്ട്, പ്ലാറ്റിന 100 ഇലക്‌ട്രിക് സ്റ്റാര്‍ട്ട്, പ്ലാറ്റിന 110 എച്ച്‌-ഗിയര്‍ എന്നിവയ്ക്ക് യഥാക്രമം 498, 749, 748 രൂപയാണ് കൂട്ടിയത്. പ്ലാറ്റിന ശ്രേണിക്ക് പുറമെ സിടി 100, സിടി 110 മോട്ടോര്‍സൈക്കിളുകളുടെ വിലയും ബജാജ് ഉയര്‍ത്തിയിരുന്നു. സിടി സീരീസിന് മുന്‍ മോഡലിനേക്കാള്‍ 1,498 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.