മഹീന്ദ്ര ഥാര്‍ ഉടന്‍ വിപണിയിലെത്തും

മഹീന്ദ്ര ഥാര്‍ ഉടന്‍ വിപണിയിലെത്തും

ലോക്ക്ഡൗണിന് ശേഷം ആദ്യമായി പുറത്തിറക്കുന്നത് ഥാര്‍ എസ്‌ യു വിയുടെ പരിഷ്കരിച്ച പതിപ്പായിരിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്ഥിരീകരിച്ചു.നേരത്തേ, ഏപ്രിലോടെ ഷോറൂമുകളില്‍ എത്തിക്കാനായിരുന്നു കമ്പനി  ഉദ്ദേശിച്ചത്. അതിനിടയിലാണ് കൊവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നത്.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ഈ വര്‍ഷം ഒക്ടോബര്‍ ആദ്യം തന്നെ ഥാര്‍ ഷോറൂമുകളില്‍ എത്തുമെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ ഡോ. പവന്‍ ഗോയങ്കയെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഹനം വിപണിയിലെത്തുന്നതിന് മുന്നോടിയായി രാജ്യമെങ്ങും ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നും കമ്പനി  വൃത്തങ്ങള്‍ അറിയിച്ചു.