ബസ്‌കാത്തിരിപ്പ്‌കേന്ദ്രത്തിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു

ബസ്‌കാത്തിരിപ്പ്‌കേന്ദ്രത്തിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു

കക്കട്ടിൽ: കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ അരൂർ റോഡ് കവലയോടുചേർന്നുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനുനേരെ അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞു. ഞായറാഴ്ച രാത്രി ഒൻപതുമണിക്കുശേഷമാണ് ബൈക്കിലെത്തിയവർ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിഞ്ഞത്. സ്ഫോടനശബ്ദം കേട്ട് നാട്ടുകാർ എത്തുമ്പോഴേക്ക് അക്രമികൾ രക്ഷപ്പെട്ടു. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഘപരിവാർ സംഘടനകൾ ചേർന്ന് നിർമിച്ചതാണ് കാത്തിരിപ്പുകേന്ദ്രം.