അഴിയൂരില്‍ ഷോക്കേറ്റ് മരണമടഞ്ഞവരുടെ കുടുംബത്തിന് മതിയായ സഹായം ചെയ്യണം പാറക്കല്‍ അബ്ദുള്ള

അഴിയൂര്‍ ഇലക്ട്രിസിറ്റി അധികൃതരുടെ അനാസ്ഥ മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് മതിയായ സഹായം ചെയ്യുക, കുറ്റക്കാര്‍ക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക. അഴിയൂര്‍ സെക്ഷന്‍ ഓഫീസ് അധികൃതര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യം ഉന്നയിച്ച് മുസ്ലിം ലീഗ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വടകര പുത്തൂരിലുള്ള വൈദ്യുതി ഭവന് മുമ്പില്‍ ധര്‍ണ നടത്തി. പാറക്കല്‍ അബ്ദുള്ള എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ഇ.ടി.അയൂബ് അധ്യക്ഷത വഹിച്ചു. എം.സി വടകര, ഒ.കെ.കുഞ്ഞബ്ദുള്ള, കാസിം നെല്ലോളി, കെ.ഇസ്മായില്‍ ഹാജി, നവാസ് നെല്ലോളി, സഹീര്‍ ചോമ്പാല, കെ.കെ.അഷ്‌റഫ്, റംഷാദ് പൂഴിത്തല വി.പി.മര്‍വാന്‍, സാജിത് നെല്ലോളി എന്നിവര്‍ പ്രസംഗിച്ചു. ഹാരിസ് മുക്കാളി സ്വാഗതം പറഞ്ഞു.