ആമിര്‍ഖാന്റെ ജോലിക്കാരുടെ പരിശോധനാഫലം പോസിറ്റീവ്

ആമിര്‍ഖാന്റെ ജോലിക്കാരുടെ പരിശോധനാഫലം പോസിറ്റീവ്

ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ സ്റ്റാഫിൽ ചിലര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആമിര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. 

"എന്റെ ചില ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയത് അറിയിക്കുന്നു. അവരെ വളരെ വേഗം തന്നെ ക്വാറന്റീൻ ചെയ്യുകയും വേണ്ട ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഇതെല്ലാം വേഗത്തില്‍ നടപ്പാക്കിയതിനും സഥലത്ത് അണുനശീകരണം നടത്താന്‍ കാണിച്ച ജാഗ്രതയ്ക്കും ബിഎംസി അധികാരികളോട് നന്ദി അറിയിക്കുന്നു. ഞങ്ങള്‍ ഉള്‍പ്പടെ ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇപ്പോള്‍ ഞാന്‍ എന്റെ അമ്മയെ ടെസ്റ്റിന് കൊണ്ടു പോവുകയാണ്. അമ്മയാണ് പരിശോധന നടത്താനുള്ള അവസാനത്തെ വ്യക്തി. അമ്മയ്ക്കും ഫലം നെഗറ്റീവ് ആകാന്‍ പ്രാര്‍ഥിക്കണം.."ആമിര്‍ കുറിച്ചു.ബിഎംസി അധികാരികളോടും കോകിലാബെന്‍ ആശുപത്രി അധികൃതരോടും  സ്റ്റാഫിനോടും  തന്റെ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ആമിറിന്റെ കുറിപ്പ്.