കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകിയ സിദ്ധാർഥ് വിജയൻ അന്തരിച്ചു

കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകിയ സിദ്ധാർഥ് വിജയൻ അന്തരിച്ചു

വൈപ്പിൻ: കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകി ശ്രദ്ധേയനായ സംഗീത സംവിധായകൻ സിദ്ധാർഥ് വിജയൻ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് നാലിന് മുരുക്കുംപാടം ശ്മശാനത്തിൽ നടക്കും.

വൈപ്പിൻ നെടുമങ്ങാട് മണിയൻതുരുത്തിൽ ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്. ആദ്യം നെടുങ്ങാട് വിജയൻ എന്നറിയപ്പെട്ടിരുന്ന വിജയനെ നടൻ തിക്കുറിശിയാണ് സിദ്ധാർഥ് വിജയനെന്ന് പുനർനാമകരണം ചെയ്തത്.