BREAKING NEWS
dateMON 20 MAY, 2024, 4:19 PM IST
dateMON 20 MAY, 2024, 4:19 PM IST
back
Homeregional
regional
Aswani Neenu
Thu May 09, 2024 11:44 AM IST
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്
NewsImage

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. നാല് ലക്ഷത്തി 41,220 വിദ്യാർത്ഥികൾ ഫലം കാത്തിരിക്കുന്നു. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം .ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും. റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

ഫലമറിയാനുള്ള വെബ്സൈറ്റുകള്‍

പ്ലസ്ടു

1 www.prd.kerala.gov.in

2 www.keralaresults.nic.in

3 www.result.kerala.gov.in

4 www.examresults.kerala.gov.in

5 www.results.kite.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.

വിഎച്ച്എസ്ഇ

1 www.keralaresults.nic.in

2 www.vhse.kerala.gov.in

3 www.results.kite.kerala.gov.in

4 www.prd.kerala.gov.in

5 www.examresults.kerala.gov.in

6 www.results.kerala.nic.in

എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE